കിൻഡർ ആശുപത്രിയുടെ കീൻഡർ "മാ ജീവനാ" സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷത്തെ വുമൺസ്ഡേ യോടനുബന്ധിച്ച് പറവൂർ നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വനിതകൾക്ക് സൗജന്യ സർജറി നടത്തുവാൻ ഉതകുന്ന പദ്ധതി ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും പറവൂർ എംഎൽഎയുമായ ശ്രീ വി. ഡി സതീശൻ പ്രഖ്യാപിക്കുന്നു. മാർച്ച് 9 ന് , 10 മണിക്ക് നോർത്ത് പറവൂർ PWD ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രഖ്യാപന ചടങ്ങിനു ശേഷം അന്നേ ദിവസം തന്നെ രോഗികൾക്കായി സൗജന്യ ശാസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന നിർധനരായ വനിതകൾക്ക് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം കണ്ടെത്തിയ അർഹതപ്പെട്ട രോഗികൾക്ക് ഗൈനക് സർജറി , ഗൈനക് ഓങ്കോളേജി സർജറി, ജനറൽ സർജറി , ഓർത്തോപീഡിക് ബന്ധപ്പെട്ട സർജറി, എന്നി സർജറികൾ സൗജന്യമായി ചെയ്തു കൊടുക്കുവാൻ സാധിക്കുന്നതാണ്.