കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും ക്വാളിറ്റി ബേക്കേഴ്സും ചേർന്ന് ഒബ്റോൺ മാൾ കൊച്ചിയിൽ വെച്ച് ഗർഭിണികൾക്കായി സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമൊണി "മോംമിക്സ് സീസൺ 3" ൽ അൻപതിലധികം ഗർഭിണികൾ പങ്കെടുത്തു. ഗർഭകാലം ആഘോഷകരമാക്കുക എന്ന ആശയം ഉൾക്കൊണ്ടാണ് കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഇത്തരത്തിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പികുന്നത്.
ഗർഭകാലത്ത് സ്ത്രീകൾ മാനസികമായും ശാരീരികവുമായി തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പരിപാടികളിലൂടെ ഗർഭിണികൾക്ക് ഗർഭകാലത്തു ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ സാധിക്കുന്നു.
കിൻഡർ ഒബ്സ്ട്രറ്റിക്സ് & ഗൈനക്കോളജി വിഭാഗം ഡോക്ടർ മാരായ ഡോ.സ്മിത സുരേന്ദ്രൻ, ഡോ.മധുജ ഗോപിശ്യാം, റീപ്രൊഡക്റ്റീവ് മെഡിസിൻ വിഭാഗം ഡോ. പ്രിയങ്ക നാരായണൻ, ക്വാളിറ്റി ബേക്കേഴ്സ് സ്ഥാപകരായ എൻ. അബ്ദുൽ റഷീദ്, ജമാൽ, അബ്ബാസ്, എന്നിവരും മോനു നായർ, ജനറൽ മാനേജർ ഒബ്റോൺ മാൾ, രഞ്ജിത് കൃഷ്ണൻ, സി.ഇ.ഓ കിൻഡർ ഹോസ്പിറ്റൽസ്, സതീഷ് കുമാർ, സി.ഓ.ഓ കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി, ശ്രീജിത്ത് എസ്, ജനറൽ മാനേജർ ഹെൽത്ത്കെയർ പ്രൊമോഷൻസ്, സൗമ്യ വിജയൻ, സീനിയർ മാനേജർ ഓപ്പറേഷൻസ്, എന്നിവരും മോം മിക്സിങ്ന്റെ ഭാഗമായി.