കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഹോസ്പിറ്റൽസ് മേഖലയിൽ ആദ്യത്തെ പ്രീ & പോസ്റ്റ്മാരിറ്റൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു.
08 Apr, 2024
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഹോസ്പിറ്റൽസ് മേഖലയിൽ ആദ്യത്തെ പ്രീ & പോസ്റ്റ്മാരിറ്റൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു.
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഹോസ്പിറ്റൽസ് മേഖലയിൽ ആദ്യത്തെ പ്രീ & പോസ്റ്റ്മാരിറ്റൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ശ്രീമതി രാധാമണിപിള്ള തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച കിൻഡർ ഹോസ്പിറ്റൽ വിവിധ സാമൂഹിക, സാമുദായിക സംഘടനകളുമായി യി സഹകരിച്ച് യുവതീ,യുവാക്കൾക്കായി സൗജന്യ സെമിനാറുകൾ സംഘടിപ്പിക്കും. വിവാഹ കാലയളവിൽ ഉണ്ടായേക്കാവുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പരസ്പര സഹകരണത്തോടെ ജീവിതം നയിക്കുന്നതിനും ഇത്തരത്തിലുള്ള കൗൺസിലിംഗ് സെഷനുകൾ ഉപകാരപ്രദമാകുമെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. ക്ലാസ്സിൽ എക്സ്പെക്ക്ടെഷൻ & റിയാലിറ്റി, സെക്സ് എഡ്യൂക്കേഷൻ എന്നി വിഷയത്തെ പറ്റി കിൻഡർ ഗൈനേക്കോളജി വിഭാഗം ഡോ. ഉഷ എം.ജി, ഫാമിലിപ്ലാനിങ്ങിനെ പറ്റി കിൻഡർ ഹോസ്പിറ്റൽസ് സൈക്കോളജി വിഭാഗം കൺസൽട്ടന്റ് ശ്രീമതി മരിയ ജോർജ്, ഫാമിലി ബഡ്ജറ്റിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ചും, സാമ്പത്തിക വിദഗ്ധൻ ശ്രീ നിഖിൽ , പേരെന്റിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് കിൻഡർ ഹോസ്പിറ്റൽസ് നിയോനേറ്റൽ വിഭാഗം ഡോക്ടർ ശിവജി, നിയമ മേഖലകളെ കുറിച്ച് നിയമ വിദഗ്ധനും കുസാറ്റ് കോളേജ് പ്രൊഫസറും ആയ ഡോ. അനീഷ് വി പിള്ള എന്നിവർ ക്ലാസ് എടുത്തു. ഉദ്ഘാടനത്തിൽ ശ്രീ.പ്രദീപ്കുമാർ, ചെയർമാൻ, കിൻഡർ ഗ്രൂപ്പ്, ശ്രീ രഞ്ജിത്ത് കൃഷ്ണൻ,സി ഇ ഒ കിൻഡർ ഗ്രൂപ്പ്, ശ്രീ ദിലീപ് കുമാർ, കൗൺസിലർ, കളമശ്ശേരി മുനിസിപ്പാലിറ്റി. ശ്രീമതി താഹിറ ബീവി ഡിസ്ട്രിക്ട് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ, ശ്രീ.സതീഷ് കുമാർ സി ഒ ഒ,കിൻഡർ ഹോസ്പിറ്റൽ എന്നിവർ പങ്കെടുത്തു.